Section

malabari-logo-mobile

125 ഔഷധ ചേരുവകള്‍ കൊണ്ടു പൂക്കളമൊരുക്കി ഔഷധി

HIGHLIGHTS : 'Aushadhi' by preparing flowers with 125 medicinal ingredients.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഔഷധിയുടെ മരുന്നുകളിലെ 125 അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഓണത്തിന് ഔഷധ പൂക്കളമൊരുക്കി. ഔഷധിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളിലാണ് ഔഷധ ഇലകള്‍, പൂവുകള്‍, കായകള്‍, വിത്തുകള്‍, വേരുകള്‍, ഫലങ്ങള്‍ എന്നിവ ഉപയോഗിച്ച് ഔഷധ പൂക്കളം ഒരുക്കിയത്. പരിപാടി പൊതുവിദ്യാഭാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ആയുര്‍വേദത്തിന് കിട്ടുന്ന വലിയ അംഗീകാരമാണ് ഔഷധ പൂക്കളമെന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്തങ്ങളായ ഔഷധച്ചെടികളെക്കുറിച്ചും അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും പുതിയ തലമുറയ്ക്ക് അറിയാനും അന്വേഷിക്കാനും പൂക്കളം വഴിയൊരുക്കും. പരിപാടിയില്‍ റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

ലോകത്തിനു മലയാളം സംഭാവന ചെയ്ത ഏറ്റവും മികച്ച ചികിത്സാ രീതിയാണ് ആയുര്‍വേദം എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ 500 ഏക്കറില്‍ തുടക്കം കുറിക്കുന്ന ആയുര്‍വേദ ഗവേഷണ കേന്ദ്രം, ഇടുക്കിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് എന്നിവ ഉള്‍പ്പെടെ ആയുര്‍വേദ രംഗത്ത് കലവറയില്ലാത്ത പിന്തുണയും പരിഷ്‌ക്കാരങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്, ബോര്‍ഡ് അംഗം ടി.വി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!