HIGHLIGHTS : Stone pelting at Vande Bharat Express at Parappanangadi
മലപ്പുറം: സംസ്ഥാനത്ത് വന്ദേ ഭാരത് എക്‌സ്പ്രസിനുനേരെ വീണ്ടും കല്ലേറ്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍വെച്ചാണ് കല്ലേറുണ്ടായത്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിനുനേരെയാണ് ആക്രമണം. പരപ്പനങ്ങാടി സ്റ്റേഷനിൽ എത്തുന്നതിനു മുമ്പായാണ് കല്ലേറുണ്ടായത് എന്നാണ് സൂചന.
കല്ല് പതിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്റെ സൈഡ് ഗ്ലാസില്‍ വിള്ളലുണ്ടായി. ആര്‍ക്കും പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് ആര്‍പിഎഫ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.


കഴിഞ്ഞദിവസവും വന്ദേ ഭാരതിനുനേരെ കല്ലേറ് ഉണ്ടായിരുന്നു. വടകരയ്ക്കും നാദാപുരം റോഡിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. കല്ലേറിനെ തുടര്‍ന്ന് ട്രെയിനിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു