മീന്‍ പിടിക്കുന്നതിനിടെ കാല്‍ തെറ്റി പുഴയിലേക്ക് വീണ് ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ കക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ നാഷിദ് ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം മീന്‍ പിടിക്കുന്നതിനിടെ കാല്‍തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവമുണ്ടായത്. അപകടമുണ്ടായ പുഴയ്ക്ക് സമീപത്ത് തന്നെയാണ് കുട്ടിയുടെ വീട്. കൂട്ടുകാരനൊപ്പം മീന്‍ പിടിക്കാനെത്തിയ സമയത്താണ് കുട്ടി ഒഴുക്കില്‍പെട്ടത്. മഴ രൂക്ഷമായതിനാല്‍ കക്കാട് ഭാഗത്ത് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top