കാലാവർഷം ശക്തം: 451 പേർ ക്യാമ്പുകളിൽ

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവിൽ 26 ക്യാമ്പുകളിലായി 451 പേരെ മാറ്റി പാർപ്പിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഴക്കെടുതിയിൽ 104 വീടുകൾ  പൂർണ്ണമായും 3,772 വീടുകൾ ഭാഗീകമായും തകർന്നതായാണ് ഇതുവരെയുള്ള കണക്കുകൾ.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top