നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ മന്ത്രി ജി. സുധാകരന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

Nilambur Mini Civil Station Minister G. Sudhakaran will surrender to Nadu today

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്‍

മലപ്പുറം: നിലമ്പൂരിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്ന മിനി സിവില്‍ സ്റ്റേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഇന്ന് വൈകീട്ട് അഞ്ചിന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ റവന്യു, ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. പി.വി അബ്ദുല്‍വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പല പ്രദേശങ്ങളിലായി ഭിന്നിച്ചുകിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിച്ചത്. ബ്ലോക്ക് ഓഫീസിനു സമീപത്തെ ഒരേക്കറിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പൊതുഭരണവകുപ്പ് അനുവദിച്ച 15 കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് 6000 ചതുരശ്രയടിയില്‍ നാല് നിലകളിലായി കെട്ടിടം നിര്‍മിച്ചത്. കിഫ്ബി യൂനിറ്റ് രണ്ട്, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, ജോയിന്റ് ആര്‍ ടി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, ലേബര്‍ ഓഫീസ്, ജി എസ് ടി ഓഫീസ്, സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് ഓഫീസ്, എ. ഇ. ഒ ഓഫീസ്, അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ ഓഫീസ്, ഐ.ടി.ഡി.പി ഓഫീസ്, എക്‌സൈസ് റേഞ്ച് ഓഫീസ്, റീ സര്‍വേ ഓഫീസ് എന്നിവ ഉള്‍പ്പെടെ 15 ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്‍, നഗരസഭാംഗങ്ങളായ പി.എം ബഷീര്‍, കക്കാടന്‍ റഹീം, യു.കെ ബിന്ദു, സൈജി ടീച്ചര്‍, സജി സക്കറിയ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •