Section

malabari-logo-mobile

എന്‍ഐഎ മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയില്‍ അക്കാദമിയില്‍ പരിശോധന നടത്തി

HIGHLIGHTS : NIA conducted an inspection of the academy at Mancheri Greenvalley Academy

മലപ്പുറം:ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍ ഐ എ പരിശോധന നടത്തി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

ഗ്രീന്‍വാലിക്ക് കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉള്ളത്. ഇവിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്ലാസെടുത്തിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിച്ചത്.

sameeksha-malabarinews

നിലവില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി എ റൗഫ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്താറുണ്ടായിരുന്നുവെന്നാണ് വിവരം. ഇക്കാര്യവുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. പരിശോധനയില്‍ കണ്ടെടുത്ത ചില പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ അന്വേഷണ സംഘം ഇവിടെ നിന്ന് കൊണ്ടുപോയിട്ടുണ്ട്. വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു കൊച്ചിയില്‍ നിന്നും എത്തിയ എന്‍ഐഎ സംഘത്തിന്റെ പരിശോധന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!