HIGHLIGHTS : Neyyattinkara Samadhi case; Steps have been initiated to demolish the slab where Gopan was buried
തിരുവനന്തപുരം: നെയ്യാറ്റികരയിലെ സമാധി കേസില്‍ ഗോപനെ അടക്കം ചെയ്ത സ്ലാബ് ഇന്ന് പൊളിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അതിരാവിലെ സ്ലാബ് പൊളിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും, നെടുമങ്ങാട് ഡിവൈഎസ്പിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് 150ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും എത്തിച്ചേരുന്നതോടെ സ്ലാബ് പൊളിക്കും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയാന്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഭാര്യയേയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും ഉന്നത ഉദ്യോഗസ്ഥകര്‍ക്കിടയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.
സ്ലാബ് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ലാബ് വേഗത്തില്‍ പൊളിക്കാന്‍ തീരുമാനമായത്. ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡിനാണ് പൊളിക്കലിന്റെ ചുമതല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു