
എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടി പൂര്‍ത്തീകരിച്ചിട്ടില്ല എന്ന വിധത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു.
എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷാഭവന്‍ മുഖേന സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കുകയും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്കും ആവശ്യമായ ചോദ്യപേപ്പറുകളിലും അധികമാണ് എല്ലാ വര്‍ഷവും നല്‍കുന്നത്. എന്നാല്‍ ഇത്തവണ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേയ്ക്ക് ചോദ്യപേപ്പര്‍ നല്‍കിയപ്പോള്‍ ഇത്തരത്തില്‍ അധികം ചോദ്യപേപ്പറുകള്‍ നല്‍കാന്‍ കഴിഞ്ഞില്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കുറവ് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ അത് ഷൊര്‍ണ്ണൂര്‍ ഗവണ്‍മെന്റ് പ്രസ്സില്‍ അച്ചടിച്ച് ആദ്യത്തെ 2 ദിവസത്തെ (ഫെബ്രുവരി 17, 18) നാല് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ഫെബ്രു.16ന് ഉച്ചയ്ക്ക് 3 മണിക്ക് ഉളളില്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചു. ഫെബ്രുവരി 19 മുതല്‍ നടക്കാനുള്ള പരീക്ഷകളുടെ അധിക ചോദ്യപേപ്പറുകള്‍ ഇന്നേ ദിവസം (ഫെബ്രുവരി 17ന്) ഉച്ചയ്ക്ക് 1 മണിയോടെ എല്ലാ ഇടത്തും വിതരണം പൂര്‍ത്തിയാക്കി.
2025 എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ആദ്യ ദിവസത്തെ പരീക്ഷ കഴിഞ്ഞപ്പോള്‍ ചോദ്യ പേപ്പറുകളുടെ കുറവ് മൂലം ഒരു പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിന് തടസ്സം നേരിടുകയുണ്ടായില്ല. ആയത് കൊണ്ട് ചില മാധ്യമങ്ങളില്‍ ചോദ്യപേപ്പര്‍ കുറവ് മൂലം പരീക്ഷ നടക്കുന്നതില്‍ തടസ്സം നേരിടും എന്ന് വന്ന വാര്‍ത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





