കോട്ടയം: കോട്ടയത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ മേഘ സെബാസ്റ്റ്യന്‍ പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു ആത്മഹത്യ ചെയ്തത്. ഒരു മാസം മുമ്പാണ് മേഘ വിവാഹിതയായത്.
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം കാണാത്തത്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോവിഡ് പരിശോധനകള്‍ നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




