ആലുവയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പോക്‌സോ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് പിടിയില്‍

കൊച്ചി: ആലുവയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രയപൂര്‍ത്തിയാകാത്ത ആണ്‍ സുഹൃത്ത് പോലീസ് പിടിയില്‍. പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസ് നടപടി. കഴിഞ്ഞ 22 ന് കാണാതായ പെണ്‍കുട്ടിയെ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്‌കൂളില്‍ നിന്ന് പോയ പെണ്‍കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തടിക്കടവ് പാലത്തിന്റെ അടിയില്‍ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു.

കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ ആലങ്ങാട് പോലീസ് ആദ്യം കേസ് അന്വേഷിക്കുകയും പിന്നീട് നര്‍കോടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കേസ് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ 17 കാരനായ സുഹൃത്ത് ലൈംഗിക ചൂഷണത്തിനരയാക്കിയതായി കണ്ടെത്തിയത്. ഇതോടെ പോക്‌സോ കേസ് ചുമതി 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.

 

Share news
error: Content is protected !!
Scroll to Top