Section

malabari-logo-mobile

പുതുവത്സരദിനത്തില്‍ ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി:ആര്‍ ടി ഒ

HIGHLIGHTS : മലപ്പുറം: പുതുവത്സരദിനത്തില്‍ ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും ഡ്രൈവര്‍മാര്‍ക്കെതിരെയും രജിസ്‌ട്രേഷന്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പ...

മലപ്പുറം: പുതുവത്സരദിനത്തില്‍ ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും ഡ്രൈവര്‍മാര്‍ക്കെതിരെയും രജിസ്‌ട്രേഷന്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ ജില്ല ആര്‍ ടി ഒ ടി ജി ഗോഗുല്‍.

സ്വന്തം മക്കള്‍ അപകടത്തില്‍ പെടാതിരിക്കാനും മറ്റുള്ളവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാതിരിക്കാനും കുട്ടികളുടെ കൈകളില്‍ വാഹനം കൊടുത്തു വിടാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. അല്ലാത്തപക്ഷം രക്ഷിതാക്കള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി.

sameeksha-malabarinews

ശബരിമല തീര്‍ഥാടനകാലം നില്‍ക്കുന്നതിനാല്‍ പുതുവത്സരദിനത്തില്‍ ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!