തീരദേശമേഖലയിലെ അശാന്തി: താനൂരില്‍ പോലീസ് കണ്‍ട്രോള്‍ റൂം ഈ മാസം തുറക്കും

താനൂര്‍: തീരദേശ മേഖലയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ താനൂരില്‍ പോലീസ് സേനയെ ശക്തിപ്പെടുത്തുന്നു. ഈ മാസം അവസാനത്തോടെ താനൂരില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും.

കണ്‍ട്രോള്‍ റൂമിലേക്കായി 40 പോലീസ് ഉദ്യോഗസ്ഥരെ അനുവദിക്കും. താനൂര്‍ പോലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള സര്‍ക്കിള്‍ ഓഫീസിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തിയായാല്‍ ഉടന്‍ അവിടെ കണ്‍ട്രോള്‍ റൂം തുടങ്ങാനാണ് തീരുമാനം.

10 ലക്ഷം രൂപ ചെലവിലുള്ള ഓഫീസ് നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കണ്‍ട്രോള്‍ റൂം സജ്ജമാകുന്നതോടെ തീരദേശ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ ശക്തമായ പോലീസ് സാന്നിധ്യമാകും.
കഴിഞ്ഞ ദിവസം ഒരു കേസില്‍ ഉള്‍പ്പെട്ട പ്രതികളെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ ആക്രമിച്ച സംഭവം ഉണ്ടായി.

 

Share news
error: Content is protected !!
Scroll to Top