Section

malabari-logo-mobile

ഗല്‍വാന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കും

HIGHLIGHTS : ദില്ലി:  ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷിയോഗം വിളിച്ചു. വെളളിയാഴ്ച വൈകീട്ടാണ് യോ...

ദില്ലി:  ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷിയോഗം വിളിച്ചു. വെളളിയാഴ്ച വൈകീട്ടാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാവും യോഗം ചേരുക. രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസിഡന്റുമാരെയാണ് യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

sameeksha-malabarinews

20 സൈനികരാണ് ഈ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്.
ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത് . പക്ഷേ പ്രകോപിപ്പിച്ചാല്‍ കനത്ത മറുപടി കൊടുക്കാന്‍ ഇന്ത്യ സര്‍വ്വസജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവനയിലൂടെ പറഞ്ഞു.

നമ്മുടെ സൈനികരുടെ ത്യാഗം വെറുതായകില്ല. ഇന്ത്യയെ സംബന്ധിച്ചിച്ച നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!