കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലത്തിന് പുതിയ ഭാരവാഹികള്‍

തിരൂരങ്ങാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം ജനറല്‍ ബോഡി യോഗം ചെമ്മാട് വ്യാപാര ഭവനില്‍ നടന്നു. ജില്ലാ സെക്രട്ടറി മലബാര്‍ ബാവ ഹാജി ഉദ്ഘാടനം ചെയ്തു. മുജീബ് ദില്‍ദാര്‍ അധ്യക്ഷം വഹിച്ചു.

ആസിഫ് ഇ.പി സ്വാഗതം പറഞ്ഞ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ കാടാംമ്പുഴ മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികളായി മണ്ഡലം പ്രസിഡണ്ടായി മുജീബ് ദില്‍ദാറിനേയും ജന: സെക്രട്ടറിയായി ആസിഫ് തെയ്യാല യേയും ട്രഷറര്‍ ആയി മന്‍സൂര്‍ കല്ലു പറമ്പനേയും തിരെഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി, നൗഷാദ് സിറ്റി പാര്‍ക്ക്, അന്‍വര്‍ തിരൂരങ്ങാടി , മൊയതീന്‍ കരുമ്പില്‍, നിഷാദ് കക്കാടിനേയും സെക്രട്ടറിമാരായി ഇബ്രാഹിം H S  പരപ്പനങ്ങാടി , പ്രകാശന്‍ പന്താരങ്ങാടി , ഉസ്മാന്‍ കൊടിഞ്ഞി, ഷാജി കാടേങ്ങല്‍ വെന്നിയൂരിനേയും തീരെഞ്ഞെടുത്തു .
മണ്ഡലം ട്രഷറര്‍ മന്‍സൂര്‍ നന്ദി പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top