തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദേസ് കുന്നപ്പള്ളിക്കെതിരായ പരാതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി.
കേസ് പിന്‍വലിക്കാന്‍ ആയി എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കേസ് ഒത്തുതീര്‍പ്പിനായി നിരവധിപേര്‍ ശ്രമിച്ചിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു
കൂടാതെ ഹണിട്രാപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു
കോവളത്ത് വെച്ച് സെപ്റ്റംബര്‍ 14 ന് എംഎല്‍എ ഉപദ്രവിച്ചപ്പോള്‍ അന്ന് അവിടുത്തെ നാട്ടുകാരാണ് പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിച്ചത് .പോലീസ് എത്തിയപ്പോള്‍ എംഎല്‍എ ആണെന്നും ഇത് തന്റെ ഭാര്യ ആണെന്നും എല്‍ദോസ് പോലീസിനോട് പറഞ്ഞത് പിന്നീട് വീട്ടിലെത്തിയ ശേഷം എംഎല്‍എ ഉപദ്രവിച്ചതായും ഇവര്‍ പറഞ്ഞു. ഇതിനു ശേഷം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എന്നും എംഎല്‍എ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നും അവര്‍ പറഞ്ഞു .മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നുതന്നെ കോവളത്തേക്ക് കൊണ്ടുപോയതെന്നും യുവതി പറഞ്ഞു
എല്‍ദോ സുമായി തനിക്ക് സൗഹൃദം തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി ആദ്യ തവണ എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പി.എ എന്റെ സുഹൃത്തായിരുന്നു അങ്ങനെയാണ് എല്‍ദോസുമായി പരിചയമുണ്ടായിരുന്നതെന്ന് യുവതി പറഞ്ഞു. 2022 മുതലാണ് അടുത്ത ബന്ധം തുടങ്ങിയത് .തന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ വരെ എല്‍ദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തി ആണെന്ന് മനസ്സിലായി ഇതോടെയാണ് അകലാന്‍ ശ്രമിച്ചതെന്നും ഇതില്‍ പ്രകോപിതനായാണ് എല്‍ദോസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചതെന്നും യുവതി വെളിപ്പെടുത്തി.
വീഡിയോ കൈവശമുണ്ടെന്നും ഹണി ട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായാണ് നാടുവിട്ടു പോകാന്‍ തീരുമാനിച്ച് വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നും കന്യാകുമാരിയില്‍ വച്ച് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടിച്ചു വെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു യുവതി പറഞ്ഞു. തുടര്‍ന്നാണ് കേരളത്തിലെത്തിയതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
കോടതിയില്‍ കൊടുത്ത മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും പരാതിക്കാരി പറഞ്ഞു.
അധ്യാപികയുടെ പീഡനപാരിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കഴിഞ്ഞദിവസം കേസെടുത്തിരുന്നു.




