Section

malabari-logo-mobile

മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്യാലില്‍ പുതിയ വല തുന്നല്‍ കേന്ദ്രം

HIGHLIGHTS : New net sewing center at Unyal for fishermen

തിരൂര്‍: നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലില്‍ നിര്‍മിച്ച വല തുന്നല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്.

18 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള വല തുന്നല്‍ യൂനിറ്റില്‍ യൂനിറ്റില്‍ പാര്‍ക്കിങ് ഏരിയ, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ നിറമരുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ് അധ്യക്ഷനായി.

sameeksha-malabarinews

ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ഓവര്‍സിയര്‍ സി.മുഹമ്മദ് റഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി.പി സൈതലവി, സുബൈദ ഷാലിമാര്‍, കെ.പ്രേമ, കെ.ടി ശശി, തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!