ജൈവവൈവിധ്യത്തിന്റെ നിറക്കാഴ്ച ഒരുക്കാനൊരുങ്ങി താനൂര്‍ പോലീസ് സ്റ്റേഷന്‍

A medicinal garden is being set up at the Tanur police station

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂർ: വിവിധ തരം സസ്യങ്ങളുടെ ‘ഔഷധോദ്യാനം’ താനൂർ പോലീസ് സ്റ്റേഷനിൽ തുടങ്ങുന്നു. സാധാരണക്കാരായ ആളുകൾക്ക് മരുന്നിലേക്ക് ഉപയോഗിക്കുന്നതിന് സൗജന്യമായി നൽകാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് താനൂർ സി.ഐ പി പ്രമോദ് പറഞ്ഞു.
പൂവാംകുറുന്തൽ, മുയൽച്ചെവിയൻ, ഓരില, മുത്തങ്ങ, ആടലോടകം, കറ്റാർവാഴ, നിത്യകല്യാണി, എരിക്ക്, ചെറുനാരകം, ഉഴിഞ്ഞ, തുളസി, വാതംകൊല്ലി, രാമച്ചം, ആര്യവേപ്പ് തുടങ്ങി ഒട്ടേറെ ഔഷധസസ്യങ്ങൾ  ഉൾപ്പെടുത്തിയാണ് ഉദ്യാനം ആരംഭിക്കുന്നത്.
ഔഷധ ഉദ്യാനം പദ്ധതി ഈ ആഴ്ച ആരംഭിക്കുമെന്നും ഔഷധ ചെടികൾ ഉള്ളവർ തന്നാൽ സ്വീകരിക്കുമെന്നും സി.ഐ കൂട്ടിച്ചേർത്തു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •