മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി അറസ്റ്റില്‍

Drug case; Bineesh Kodiyeri arrested

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ വെച്ച് നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ബനീഷിനെ അറസ്റ്റ് ചെയ്തത്. ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

ഇ ഡി സോണല്‍ ഓഫീസില്‍ 11 മണിയോടെയാണ് ബനീഷ് ചോദ്യം ചെയ്യലിനായി ഹാജരായത്. ഈ മാസം ഏഴിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. അനൂപിന് ആറ് ലക്ഷം രൂപ മാത്രം നല്‍കിയിട്ടുള്ളു വെന്നാണ് ബിനീഷ് മൊഴി നല്‍കിയത്. എന്നാല്‍ അനൂപ് ഇ ഡി ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത് 50 ലക്ഷം രൂപ നല്‍കിയെന്നാണ്.

ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്തത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •