Section

malabari-logo-mobile

ബിനീഷ് കോടിയേരി കസ്റ്റഡിയില്‍

HIGHLIGHTS : Bineesh Kodiyeri in custody

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ വെച്ച് നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ബനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. രണ്ടാം തവണയാണ് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.

ഇ ഡി സോണല്‍ ഓഫീസില്‍ 11 മണിയോടെയാണ് ബനീഷ് ചോദ്യം ചെയ്യലിനായി ഹാജരായത്. ഈ മാസം ഏഴിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. അനൂപിന് ആറ് ലക്ഷം രൂപ മാത്രം നല്‍കിയിട്ടുള്ളു വെന്നാണ് ബിനീഷ് മൊഴി നല്‍കിയത്. എന്നാല്‍ അനൂപ് ഇ ഡി ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത് 50 ലക്ഷം രൂപ നല്‍കിയെന്നാണ്.

sameeksha-malabarinews

ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!