Section

malabari-logo-mobile

ഗ്രൂപ്പിലെ പുതിയ അംഗങ്ങള്‍ക്ക് പഴയ സന്ദേശങ്ങള്‍ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

HIGHLIGHTS : New members of the group can see old messages; WhatsApp with a new feature

ന്യൂഡല്‍ഹി: പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. പുതിയതായി അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്ന ഫീച്ചറാണ് ഹിസ്റ്ററി ഷെയറിങ് ഫീച്ചര്‍. ഗ്രൂപ്പിന് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയതായി ഗ്രൂപ്പില്‍ അംഗമാകുന്നവര്‍ക്ക് കഴിഞ്ഞ മണിക്കൂറുകളില്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത സന്ദേശങ്ങള്‍ അറിയാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍.

ഗ്രൂപ്പില്‍ അംഗമാകുന്നതിന് തൊട്ടുമുന്‍പുള്ള 24 മണിക്കൂര്‍ വരെയുള്ള സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ഷെയര്‍ ചെയ്യുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രം ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കുക.

sameeksha-malabarinews

പുതിയ ഫീച്ചര്‍ വരുന്നതോടെ, ഗ്രൂപ്പില്‍ അംഗമാകുന്ന പുതിയ ആളുകള്‍ക്ക് കഴിഞ്ഞ മണിക്കൂറുകളില്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത സന്ദേശങ്ങള്‍ അറിയാന്‍ സാധിക്കും. പുതിയ അപ്‌ഡേറ്റായി ഉടന്‍ തന്നെ ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!