ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; പ്രതികളെയെല്ലാം വെറുതെവിട്ടു

ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. വിധി അപ്രതീക്ഷിതവും നിരാശാജനകവുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രേമരാജന്‍ പറഞ്ഞു. വിധി പഠിച്ചതിന് ശേഷം അപ്പീല്‍ കോടതിയില്‍ കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്(28), ഷിനോജ്(29) എന്നിവരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തി കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി റൂബി കെ ജോസാണ് വിധി പറഞ്ഞത്.

2010 മേയ് 28ന് രാവിലെ 11ന് ന്യൂ മാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍ വെച്ചായിരുന്നു സംഭവം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Share news
error: Content is protected !!
Scroll to Top