കൊച്ചി:ഭൂട്ടാന്‍ വാഹന ഇടപാടില്‍ ഇഡിയുടെ വ്യാപക റെയ്ഡ്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍,പൃഥ്വിരാജ് എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. പൃഥ്വിരാജിന്റെ വീടുകളിലും ഫ്ലാറ്റിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.
ഒരേ സമയം സംസ്ഥാനത്ത് 17 ഇടങ്ങളിലാണ് പരിശോധനകള്‍ നടക്കുന്നത്. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത്ത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധനകള്‍ നടക്കുകയാണ്.
കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വ്യവസായികള്‍, വാഹന ഡീലര്‍മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.കാര്‍ ഇടപാടിന്റെ ഭാഗമായി ഫെമ നിയമത്തിന്റെ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്
) ലംഘനമുണ്ടായിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിനായ് കൂടുതല്‍ തെളിവുകള്‍ തേടിയാണ് ഇ ഡി പരിശോധനകള്‍.
ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നും അത് നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു എന്നുമാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.കസ്റ്റംസ് നടന്‍മാരുടെ അടക്കം 37 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




