മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സിഐടിയു പരപ്പനങ്ങാടി മേഖല കണ്‍വെന്‍ഷന്‍

പരപ്പനങ്ങാടി: മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സിഐടിയു പരപ്പനങ്ങാടി മേഖല കണ്‍വെന്‍ഷന്‍ സി പി ഐ എം തിരൂരങ്ങാടി ഏരിയ സെന്റര്‍ അംഗം അഡ്വ. സി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. സി പി ഐ എം പരപ്പനങ്ങാടി ലോക്കല്‍ സെക്രട്ടറി കെ. ധര്‍മ്മരാജന്‍, എം.പി സുരേഷ് ബാബു, കെ. മുരളി, ഭരതന്‍ എന്നിവര്‍ സംസാരിച്ചു.

മോട്ടോര്‍ മേഖലയിലെ ഓട്ടോ തൊഴിലാളികളെ നിരന്തരം ബാധിക്കുന്ന വിഷയമായ അനതികൃത ഓട്ടോകള്‍ പരപ്പനങ്ങാടിയില്‍ ഓടുകയും മറ്റുള്ള തൊഴിലാളികള്‍ക്ക് വരുമാനത്തില്‍ വലിയ കുറവ് ഈ കാരണം മൂലം സംഭവിക്കുന്നു. അധികൃതര്‍ ഇടപെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഭാരവാഹികളായി ഫൈസല്‍ പ്രസിഡന്റ്, കെ. മുരളി സെക്രട്ടറി, എന്‍.പി സമദ് ട്രഷറര്‍ എന്നിവരെയും കമ്മറ്റി അംഗങ്ങളായി ഉണ്ണി സ്റ്റേഡിയം, കിഷോര്‍, ജാഫര്‍ കുന്നുമ്മല്‍, സലിം പരപ്പനങ്ങാടി എന്നിവരെ തെരഞ്ഞെടുത്തു.

 

Share news
error: Content is protected !!
Scroll to Top