HIGHLIGHTS : Doctor hacked to death in Thamarassery
കോഴിക്കോട്:താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡോ.വിപിനാണ് വെട്ടേറ്റത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദേഹത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്.
തമാരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് സനൂപ് ആണ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ആക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


