മലപ്പുറം ജില്ലയിലെ പുതിയ ഹോട്ട് സ്പോട്ടുകള്‍

new hotspots in malappuram district

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
file photo

മലപ്പുറം; ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്തിലെ 16, 17 വാര്‍ഡുകള്‍, കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി.യിലെ എല്ലാ വാര്‍ഡുകളും പുതിയ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.

നിലവില്‍ കണ്ടൈന്‍മന്റ് സോണായ കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍, പുളിക്കല്‍ പഞ്ചായത്തുകള്‍ ഒഴികെയുള്ള പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

മലപ്പുറം ജില്ലയില്‍ കൂടുതല്‍ കോവിഡ് ആശുപത്രികള്‍ ഒരുക്കി

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എസ്. ആര്‍ട്സ് കോളേജില്‍ 120 കിടക്കകളും 13 പേര്‍ക്കുള്ള തീവ്രരിചരണ വിഭാഗവും രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ഇ.എം.എസ് നഴ്സിങ്ങ് ഹോസ്റ്റല്‍ 100 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി മാറ്റിയിട്ടുണ്ട്. നിലമ്പൂര്‍ ഐ.ജി.എം.ആര്‍ ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി യാക്കി മാറ്റും. ആവശ്യമെങ്കില്‍ ശുകോവിഡ് ആശുപത്രിയാക്കി മാറ്റും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒരു ബ്ലോക്ക് കോവിഡ് സ്‌ക്രീനിങ്ങിന് ഉപയോഗിക്കും. മറ്റൊരു ബ്ലോക്കില്‍ രോഗികളെ ചികില്‍സിക്കന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സൗകര്യമൊരുക്കുന്നത്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എല്ലാവരും സ്വീകരിക്കണം. മറ്റു രോഗങ്ങളുള്ളവരിലെ കോവിഡ് ബാധ അപകടകരമാണ്. ഇത്തരം ആളുകള്‍ രോഗം വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •