Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കണ്ടെത്തിയത് ആന്റിജന്‍ പരിശോധനയിലൂടെ

HIGHLIGHTS : മലപ്പുറം:  ഇന്ന് ജില്ലയില്‍ പരപ്പനങ്ങാടി സ്വദേശികളായ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്ന് വന്നയാളാണ് മറ്റുള്ളവര്‍...

മലപ്പുറം:  ഇന്ന് ജില്ലയില്‍ പരപ്പനങ്ങാടി സ്വദേശികളായ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്ന് വന്നയാളാണ് മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയില്‍ സെന്റിനല്‍ സര്‍വയലന്‍സ് ടെസ്റ്റിങ്ങിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങളിലായി നടന്ന ആന്റിജന്‍ ടെസ്റ്റിന്റെ ഭാഗമായാണ് 18 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്.
പരപ്പനങ്ങാടി നഗരസഭ പരിധിയിലെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട 233 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. പരപ്പനങ്ങാടി പുത്തരിക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, പരപ്പനങ്ങാടി ടൗണ്‍ ജിഎംഎല്‍പി സ്‌കൂള്‍, ചെട്ടിപ്പടി നെടുവ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് പരിശോധന നടത്തിയത്.

sameeksha-malabarinews

പരപ്പനങ്ങാടി സ്വദേശി (22), പരപ്പനങ്ങാടി സ്വദേശി (26),പരപ്പനങ്ങാടി സ്വദേശി (30), പരപ്പനങ്ങാടി സ്വദേശിനി (16), , പരപ്പനങ്ങാടി സ്വദേശിനി (34), പരപ്പനങ്ങാടി സ്വദേശി (28), പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി (28), പരപ്പനങ്ങാടി സ്വദേശിനി (44), പരപ്പനങ്ങാടി സ്വദേശി (58), പരപ്പനങ്ങാടി സ്വദേശി (22), പരപ്പനങ്ങാടി സ്വദേശിനി (44), പരപ്പനങ്ങാടി സ്വദേശിനി (22), പരപ്പനങ്ങാടി സ്വദേശിനി (53)
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (20), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (46), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (25), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (38), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (45) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

ഇവരെ കൂടാതെ തമിഴ്നാട്ടില്‍ നിന്ന് എത്തിയ പരപ്പനങ്ങാടി ഉള്ളണം സ്വദേശി (40) ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!