Section

malabari-logo-mobile

ഫാറൂഖ് കോളേജിന് പുതു ചരിത്രം: ഡോ.ആയിഷ സ്വപ്ന ആദ്യത്തെ വനിത പ്രിന്‍സിപ്പാള്‍

HIGHLIGHTS : New history for Farooq College: Dr. Aisha Swapna first woman principal

ഫറോക്ക് :മലബാറിലെ വിദ്യാഭ്യാസ രംഗത്ത് അറിവിന്റെ അക്ഷയ ഖനി തുറന്നിട്ട ഫാറൂഖ് കോളേജിന് 75 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി വനിത പ്രിന്‍സിപ്പാള്‍.
ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ആയിഷ സ്വപ്ന ഇന്ന് ചുമതലയേല്‍ക്കും. ഡോ. കെ.എം. നസീര്‍ വിരമിക്കുന്ന ഒഴിവിലാണ് ഡോ.ആയിഷ സ്വപ്ന ചുമതലയേറ്റെടുക്കുന്നത്.

എറണാകുളം സെന്റ് തേരേസാസ് കോളേജില്‍ നിന്ന് ബിരുദവും മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഐച്ഛിക വിഷയമായെടുത്ത് ബിരുദാനന്തര ബിരുദവും നേടി. 2004 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎഡും 2017 ല്‍ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.

sameeksha-malabarinews

ഭര്‍ത്താവ് ഡോ.സി.കെ. മഖ്ബൂല്‍ ജെ.ഡി.ടി. ഇസ്ലാം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാളാണ്.മക്കള്‍: അദ്‌നാന്‍, അഫ്രീന്‍. തൃശൂര്‍ സ്വദേശി ആര്‍ക്കിടെക്റ്റ് അമാനുല്ലയാണ് പിതാവ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!