തിരുവനന്തപുരം:19 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റ് എല്‍ഡിഎഫ്, ഒമ്പത് സീറ്റ് യുഡിഎഫ്, ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. യുഡിഎഫിന്റെ ഒന്നും ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും ജനപക്ഷത്തിന്റെ ഒരു സീറ്റും എല്‍എഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.
ഒമ്പതു ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി,പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




