കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം (2023-24)

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050,8547005048), ചീമേനി (0467-2257541, 8547005052), കൂത്തുപറമ്പ് (0490-2362123,8547005051), പയ്യന്നൂർ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615,8547005058), മാനന്തവാടി (04935-245484, 8547005060), ഇരിട്ടി (0490-2423044, 8547003404), പിണറായി (0490-2384480, 8547005073), മടികൈ (നീലേശ്വരം 0467-2240911, 8547005068) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം.  30.05.2023 തീയതി 10 മണി മുതൽ അപേക്ഷകൾ  ഓൺലൈനായി സമർപ്പിക്കാം.  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി, എസ്.റ്റി 250 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

Share news
error: Content is protected !!
Scroll to Top