ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും ; ആറു പേര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : രാജ്യത്താദ്യമായി ജനിതക മാറ്റം വന്ന കൊറോണ വൈറസ് ആറു പേരില്‍ സ്ഥിരീകരിച്ചു. യുകെ യില്‍ നിന്ന് ഇന്ത്യയിലെത്തിയ 6 പേര്‍ക്കാണ് കൊറോണ വൈറസിന്റെ പുതിയ വകഭേധം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.

ബാംഗ്ലൂരില്‍ ചികിത്സയിലുള്ള 3 പേരിലും ഹൈദരാബാദില്‍ ചികിത്സയിലുള്ള 2 പേരിലും പൂനെയില്‍ ചികിത്സയിലുള്ള ഒരാളിലുമാണ് അതിതീവ്ര വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. യുകെ യില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ട്. യുകെ യില്‍ നിന്ന് തിരിച്ചെത്തിയവരില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ എല്ലാവരിലും പുതിയ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

അതേസമയം പുതിയ വൈറസിനേയും ചെറുക്കുമെന്ന് അവകാശപ്പെടുന്ന കോവിഡ് വാക്‌സിനായുള്ള ഡ്രൈറണ്‍ ഇന്ന് രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top