ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷണി മുഴക്കുന്നതായ സന്ദേശങ്ങളാണ് പുറത്തുവന്നത്.

ദിലീപ് പ്രതിയായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ അഞ്ചുപേരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ദിലീപും സഹോദരനുള്‍പ്പെടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയിതിട്ടുള്ളത്.

ഇവര്‍ക്കെതിരെ ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top