പാലക്കാട്ട് ആളൊഴിഞ്ഞ വീട്ടില്‍ പുലിക്കുട്ടികളെ കണ്ടെത്തി

പാലക്കാട്; പാലക്കാട് മലമ്പുഴ  ധോണിക്കടുത്ത് ഉമ്മിണിയില്‍  ആളൊഴിഞ്ഞ അടച്ചിട്ട വീട്ടില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. വീടിന്റെ ചായ്പിലാണ് പുലിക്കുട്ടികളെ കണ്ടെത്തിയത് . തള്ളപ്പുലി ഓടിപ്പോയതായി പരിസരവാസികള്‍ പറയുന്നു. പുലിക്കുട്ടികളെ ഡിഎഫ്ഓ ഓഫീസില്‍ എത്തിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോട ഈ വീടിന്റെ അടുത്തെത്തിയ അയല്‍വാസിയാണ് പുലി ഓടിപ്പോകുന്നത് കണ്ട് ആളുകളെ വിളിച്ചു ചേര്‍ത്ത് നടത്തിയ പരിശോധനയിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

പതിനഞ്ചോളം വര്‍ഷമായി ആള്‍പ്പാര്‍പ്പില്ലാത്ത വീടാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു.

ജനവാസകേന്ദ്രമണ് ഉമ്മിണി പ്രദേശം. ഇവിടെ പുലിയേയും കുട്ടികളേയും കണ്ടത് നാട്ടുകാരില്‍ ഭീതിപരത്തിയിരിക്കുകയാണ്. അതുകൊണ്ട തള്ളപ്പുലിയെ പിടികൂടാനുള്ള തീവ്രശ്രമം തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

പുലിക്കുട്ടികളില്‍ മെഡിക്കല്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെ പ്രസവിച്ചിട്ട് അധികം ദിവസമായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

 

 

Share news
error: Content is protected !!
Scroll to Top