കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന ഏഴംഗ സംഘം പിടിയില്‍

കോട്ടയം; സോഷ്യല്‍ മീഡിയ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന ഏഴംഗസംഘം കോട്ടയത്ത് പോലീസിന്റെ പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സംഘത്തെ പിടികൂടുന്നത്.

ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ എന്നീ സാമൂഹ്യമാധ്യമങ്ങള്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ പങ്കാളികളെ കൈമാറുന്നത്.

ആലപ്പുഴ, കോട്ടയം, എറണാകുളം സ്വദേശികളാണ് പിടിയിലായത്.
ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

Share news
error: Content is protected !!
Scroll to Top