Section

malabari-logo-mobile

അരിയല്ലൂര്‍ ജിയുപി സ്‌കൂളിന്‌ 1.20 കോടി രൂപയുടെ പുതിയ ബ്ലോക്ക്‌

HIGHLIGHTS : വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍ ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ പുതിയ അക്കാദമിക്‌ ബ്ലോക്കിന്റെ നിര്‍മാണോദ്‌ഘാടനം ഫെബ്രുവരി ആറിന്‌ ഫിഷറ...

വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍ ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ പുതിയ അക്കാദമിക്‌ ബ്ലോക്കിന്റെ നിര്‍മാണോദ്‌ഘാടനം ഫെബ്രുവരി ആറിന്‌ ഫിഷറീസ്‌-തുറമുഖ-എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബു നിര്‍വഹിക്കും. വൈകീട്ട്‌ മൂന്നിന്‌ നടക്കുന്ന പരിപാടിയില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷനാവും. ഇ. അഹമ്മദ്‌ എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, ജില്ലാ കലക്‌ടര്‍ കെ. ബിജു, ബ്ലോക്ക്‌-ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ എം.ഡി. ഡോ. കെ. അമ്പാടി എന്നിവര്‍ സംസാരിക്കും.
2013-14 സാമ്പത്തിക വര്‍ഷം നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മത്സ്യ ഗ്രാമങ്ങളുടെ വികസനത്തിന്‌ അനുവദിച്ച ഫണ്ടിലുള്‍പ്പെടുത്തിയാണ്‌ തുക അനുവദിച്ചത്‌. 120 ലക്ഷം അടങ്കല്‍ തുകയില്‍ 432.96 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയിലാണ്‌ പുതിയ അക്കാദമിക്‌ ബ്ലോക്ക്‌ നിര്‍മിക്കുന്നത്‌. ഇരുനില കെട്ടിടത്തിന്റെ അഞ്ച്‌ ക്ലാസ്‌ മുറികളും ഒരു ലൈബ്രറി ഹാളും ഒരു സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂമും സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നിര്‍മിച്ച്‌ നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!