കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് കഴിഞ്ഞദിവസം പിടിയിലായ വേങ്ങര സ്വദേശിയില്‍ നിന്ന്
കോഴിക്കോട് :കഴിഞ്ഞ ദിവസം പിടിയിലായ ഓണ്‍ലൈന്‍ സെക്‌സ് തട്ടിപ്പു സംഘത്തെ ചോദ്യം ചെയ്‌തോടെ ഒണ്‍ലൈന്‍ സെക്‌സ് വ്യാപര സംഘങ്ങള്‍ കോഴിക്കോട്ടും വേരുറപ്പിച്ച കഴിഞ്ഞെന്ന വിവരം പോലീസിന് ലഭിച്ചത്. . വേങ്ങര സ്വദേശിയായ ചുക്കാന്‍ മുനീര്‍(27) വടകര സ്വദേശി അസ്‌കര്‍(32) എന്നിവരെ ചോദ്യംചെയ്‌തപ്പോഴാണ് വിവരം ലഭിച്ചത്.
ഇവര്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ഫേസ് ബുക്കില്‍ നിന്നും മറ്റും ഡൗണ്‍ലോഡ് ചെയ്‌ത് എടുക്കകയും ഇത് സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ച് കസ്റ്റമേഴ്‌സിനെ വലയിലാക്കുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് 5000 രൂപ മുതല്‍ 25000 രൂപ വരെ വിലയുറപ്പിച്ച്. നഗരത്തിലെ ചില ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ കൊണ്ടുപോയി ഇറക്കി തന്ത്രപൂര്‍വ്വം മുങ്ങക്കളയുകയുമാണ് പതിവ്. ജാള്യത കാരണം ഭുരിഭാഗം പേരും പരാതിപെടാതിരുന്നതാണ് ഈ സംഘത്തിന് ഇത്രയും കാലം തുണയായത്. എന്നാല്‍ ഇവരുടെ തട്ടിപ്പിനിരയായവരെ കുറിച്ച് പോലീസ് കുടുതല്‍ അന്വേഷണം നടത്തിയവരികയാണ്. പിടിയിലായവരുടെ വാട്ട്‌സ് ആപ്, സന്ദേശങ്ങള്‍ വഴി ആരൊക്കെയാണ് ഇതില്‍ കുടുങ്ങിയതെന്ന്‌് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരുപതോളം പേരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഓണ്‍ലൈനിലുടെ സെക്‌സവ്യാപരം നടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനവും പോലീസ് നിരീക്ഷി്‌ച്ചുവരികയാണ്. ഓണ്‍ലൈനിലൂടെ കസ്‌റ്റമേഴ്‌സിനെ കണ്ടെത്തുന്ന ഇവര്‍ നഗരത്തിലെ ഹൈടക് കോഫി ഷോപ്പുകളിലും മാളുകളും ആണ് ചര്‍ച്ച നടത്താനും കച്ചവടമുറപ്പിക്കാനും വേദിയാക്കുന്നത്. ഇവിടങ്ങളിലേക്ക് സംഘാംഗങ്ങള്‍ സ്‌ത്രീകളെയും കൊണ്ടുവരുന്നു. ഈ സംഘങ്ങളുടെ വലയില്‍ വിദ്യാര്‍ത്ഥികളും ചില സമ്പന്ന യുവതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.




