യാത്രക്കാരുടെ ബാഹുല്യം നേത്രാവതി എക്‌സ്‌പ്രസ്സ്‌ തിരൂരില്‍ രണ്ട്‌ തവണ അപായച്ചങ്ങല വലിച്ചു നിര്‍ത്തി

തിരൂര്‍ : യാത്രക്കാരുടെ ബാഹുല്യം നിമിത്തം റിസര്‍വ്വേഷന്‍ ബോഗിയില്‍ റിസര്‍വ്വ്‌ ചെയ്‌ത യാത്രക്കാരന്‌ ഇരിക്കാന്‍ സ്ഥലമില്ലാഞ്ഞതിനെ തുടര്‍ന്ന്‌ നേത്രാവതി എക്‌സപ്രസ്സ്‌ രണ്ട്‌ തവണ തിരൂരില്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇന്ന്‌ തിരൂവനന്തപുരത്ത്‌്‌ നിന്നും മുംബൈ ലോകമാന്യാതിലകകിലേക്ക്‌ പോകുന്ന ഈ വണ്ടി വൈകീട്ട്‌ ആറു മണിയോടെ തിരൂരിലെത്തിയപ്പോഴാണ്‌ സംഭവം നടന്നത്‌.

മൂന്ന്‌ ജനറില്‍ ബോഗി മാത്രമുള്ള ഈ ട്രെയിനില്‍ കാലുകുത്താന്‍ പോലുമിടമില്ലാതായതോടെ ആളുകള്‍ കൂട്ടത്തോടെ റിസര്‍വ്വേഷന്‍ ബോഗികളിലേക്ക്‌ കയറിയതോടെയാണ്‌ പ്രശനങ്ങള്‍ക്ക്‌ തുടക്കം. എസ്‌ 9 ബോഗിയിലുണ്ടായിരുന്ന്‌ റിസര്‍വ്വ്‌ ചെയ്‌ത യാത്രക്കാരില്‍ ഒരാള്‍ ബാത്ത്‌ റുമില്‍ പോയി തിരകെ വന്നപ്പോള്‍ സീറ്റില്ലാതായതോടെ പ്രകാപിതനാവുകായിരുന്നു. ആ സമയത്ത്‌ തിരൂര്‍ സ്‌്‌റ്റേഷനില്‍ നിന്ന്‌ ട്രെയിന്‍ നീങ്ങിതുടങ്ങുകയായിരുന്നു ഈ സമയത്ത്‌ ഇയാള്‍ ചങ്ങല വലിച്ചുട്രെയി്‌ന്‍ നിര്‍ത്തി.. ട്രെയിന്‍ വീണ്ടും യാത്ര തുടരാന്‍ തുടങ്ങിയതോടെ വീണ്ടും ഇയാള്‍ ചങ്ങല വലിച്ചു. തുടര്‍ന്ന്‌ ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ്‌ എക്‌സാമിനര്‍ സ്ലീപ്പര്‍ ടിക്കറ്റ്‌ കൈവശമില്ലാത്തവരെ മുഴുവന്‍ ആ ബോഗിയില്‍ നി്‌ന്ന്‌ ഇറക്കിവിട്ട ശേഷമാണ്‌ യാത്രയായത്‌.

ഇതോടെ ഇരുപത്‌ മിനിറ്റ്‌ ട്രെയിന്‍ വൈകുകയും ചെയ്‌തു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top