പരപ്പനങ്ങാടി പാലത്തിങ്ങല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു

asharafപരപ്പനങ്ങാടി : പാലത്തിങ്ങല്‍ ചുഴലി ഭാഗത്ത്‌ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു. ബാംഗ്ലൂര്‍ താവളം സ്വദേശി ഹസ്സന്‍-ജമീല ദമ്പതിമാരുടെ മകനായ മുഹമ്മദ്‌ അഷറഫ്‌ (34) ആണ്‌ മരിച്ചത്‌.

ബംഗ്ലൂരുവില്‍ വച്ച്‌ മരിച്ചുപോയ ബന്ധുവിന്റെ മൃതദേഹവുമായി പരപ്പനങ്ങാടിയിലെത്തിയതായിരുന്നു അഷറഫ്‌ . ഇന്ന്‌ നാട്ടിലേക്ക്‌ തിരിച്ചു പോകാനായി വസ്‌ത്രം അലക്കുന്നതിനും കുളിക്കാനുമായാണ്‌ പുഴയില്‍ ഇറങ്ങിയത്‌. ഒഴുക്കില്‍ പെട്ട്‌ മുങ്ങി താഴുന്നത്‌ കണ്ട്‌ നാട്ടുകാര്‍ പുഴയില്‍ ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്ങിലും രക്ഷിക്കാനായില്ല.

അഷറഫിന്റെ ഭാര്യ ഫസീല. മക്കള്‍ മിന്നു, രണ്ടു മാസം പ്രായമുളള കൈക്കുഞ്ഞുമുണ്ട്‌. മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരി്‌ക്കുകയാണ്‌.

കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ പാലത്തിങ്ങല്‍ പുഴയില്‍ പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശിയായ യുവാവ്‌ ഒഴുക്കില്‍ പെട്ട്‌ മരണമടഞ്ഞിരുന്നു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top