Section

malabari-logo-mobile

ഷോപ്പിംഗ് വിസ്മയം തീര്‍ത്ത് തിരൂരില്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

HIGHLIGHTS : Nesto Hypermarket has started its operations in Tirur, complete with shopping wonder

തിരൂര്‍: ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവം തിരൂര്കാര്‍ക്ക് സമ്മാനിച്ച് കൊണ്ട് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
നെസ്റ്റോ ഡയറക്ടര്‍മാരായ മുനീര്‍ പള്ളോള്ളത്തില്‍ , കെ.പി ആസിഫ്, ഇസ്മാഈല്‍, ജനറല്‍ മാനേജര്‍ സനോജ് സി.വി, ഫിനാന്‍സ് ഹെഡ് കുഞ്ഞബ്ദുള്ള, മാര്‍ക്കറ്റിംഗ് മാനേജര്‍ നിഷാദ് പി.ജി എന്നിവര്‍ ചേര്‍ന്നാണ് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് നാടിന് സമര്‍പ്പിച്ചത്.

ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഉത്പ്പന്നങ്ങളുമായാണ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് തിരൂരില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായ് 126 ഷോറോമുകള്‍ ഉള്ള കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ
നെസ്റ്റോ ഗ്രൂപ്പിന്റെ പത്താമത് ഷോറൂമാണ് തിരൂര്‍ പൂങ്ങോട്ടുകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.

sameeksha-malabarinews

കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റീജിയണല്‍ ഫിനാന്‍സ് ഹെഡ് കുഞ്ഞബ്ദുളള പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകള്‍ സ്ഥാപനത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഫിഷ്, മീറ്റ്, വെജിറ്റബിള്‍സ്, ഫ്രൂട്‌സ്, ക്രോക്കറി, ഡ്രിങ്ക്‌സ് എന്നുവേണ്ട ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കി ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ് നെസ്റ്റൊ .
എല്ലാം ഒരു കുടക്കീഴിലൊരുക്കി വമ്പന്‍ ഷോപ്പിംഗ് വിസ്മയം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെസ്റ്റോയുടെ കടന്നുവരവ്. മൂന്ന് നിലകളിലായി ഒന്നരലക്ഷം വിസ്തൃതിയുള്ള നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മുഖ്യ ആകര്‍ഷണം നെസ്റ്റോ ഫാഷന്‍ ആണ്.

ഇന്ത്യയിലെ രണ്ടാമത്തെ നെസ്റ്റോ ഫാഷന്‍ സ്റ്റോര്‍ കൂടിയാണ് തിരൂര്‍ നെസ്റ്റോയില്‍ ഓപ്പണായിരിക്കുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇണങ്ങുന്ന ലോകോത്തര ബ്രാന്‍ഡഡ് നിലവാരമുള്ള വസ്ത്രങ്ങളുടെ പുത്തന്‍ശേഖരം നെസ്റ്റോ ഫാഷനിലുണ്ട്. അതും മിതമായ നിരക്കില്‍. ഗാര്‍മെന്റ്‌സ്, ജുവലറി , ഫൂട്ട് വെയര്‍, വാച്ച് & ക്ലോക്ക്‌സ് എന്നീ സെക്ഷനുകളായാണ് നെസ്റ്റോ ഫാഷന്‍ സജ്ജീകരിച്ചിട്ടുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!