മോദിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തിഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്‌സാപ്പ് വഴിയുള്ള വികസിത് ഭാരത് സന്ദേശം തടഞ്ഞ് കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷന്റെ നടപടി.

പ്രധാനമന്ത്രി ജനങ്ങളോട് നേരിട്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന തരത്തിലാണ് വികസിത് ഭാരത് സന്ദേശം എന്ന പേരില്‍ ഇലക്ട്രോണിക്‌സ് മന്ത്രാലയമാണ് ജനങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം അയച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷവും ഇത്തരത്തിലുള്ള സന്ദേശം അയക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതെതുടര്‍ന്നാണിപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. സന്ദേശം അയക്കുന്നത് നിര്‍ത്തിവെക്കാന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.കൂടാതെ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

അതെസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്നെതന്നെ ഈ സന്ദേശം അയച്ചു തീര്‍ക്കണം എന്നാണ് ഉദേശിച്ചിരുന്നതെന്നും എന്നാല്‍ ചില നെറ്റ് വര്‍ക്കുകളിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇത് തടസപ്പെട്ടതെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top