നേമത്ത് കെ. മുരളീധരന്‍

നേമത്ത് ആരെ മത്സരിപ്പിക്കും എന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ്സ്‌. നേമത്ത് കെ. മുരളീധരന്‍ മത്സരിക്കും.

നേമത്തേക്ക്…
പുതിയ ദൗത്യം ഏറ്റെടുക്കുന്നു.ഒപ്പമുണ്ടാകണം.

Posted by K Muraleedharan on Sunday, 14 March 2021

സിപിഎമ്മിന്റെ വി. ശിവന്‍കുട്ടി, ബിജെപിയുടെ കുമ്മനം രാജശേഖരന്‍ എന്നീ ശക്തര്‍ക്കെതിരെയാണ് നേമത്ത് കെ. മുരളീധരന്‍. ബിജെപിയുടെ കേരളത്തിലെ ഒരേയൊരു നിയസഭാ മണ്ഡലം പിടിച്ചെടുത്തു കരുത്തു തെളിയിക്കാന്‍ ശ്രമിക്കുക. ബിജെപിയോടുള്ള പോരാട്ടത്തില്‍ തരിമ്പും മയമില്ലെന്നു വ്യക്തമാക്കുക. കോണ്‍ഗ്രസ്സ് – ബിജെപി കൂട്ടുകെട്ടാണെന്ന് സംസ്ഥാനത്തുള്ളതെന്ന സിപിഎം ആരോപണത്തിനുള്ള ശക്തമായ മറുപടി കൂടിയാകും അത്.

‘നേമത്തേക്ക്… പുതിയ ദൗത്യം ഏറ്റെടുക്കുന്നു. ഒപ്പമുണ്ടാകണം’ കെ. മുരളീധരന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Share news
error: Content is protected !!
Scroll to Top