നീറ്റ് പരീക്ഷാ വിവാദം: പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം

ഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിശോധിക്കാന്‍ നാലംഗ സമിതി. യുപിഎസ്‌സി മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷിക്കുക. പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകതയുണ്ടോ എന്നാണ് പ്രധാനമായും സമിതി പരിശോധിക്കുക. ആറ് സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ പരിശോധന നടത്തും. ഇതിന് പുറമേ പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് പരാതികളും അന്വേഷിക്കും.

എന്നാല്‍ ചോ?ദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും എന്‍ടിഎ സുതാര്യമായ ഏജന്‍സിയാണെന്നും ചെയര്‍മാന്‍ സുബോധി കുമാര്‍ സിങ് പറഞ്ഞു. ആറ് സെന്ററുകളില്‍ സമയക്രമത്തിന്റെ പരാതി ഉയര്‍ന്നിരുന്നു. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് എന്‍ടിഎ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ പ്രധാന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഫലത്തില്‍ അട്ടിമറി നടന്നെന്ന ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തെഴുതി. ചില വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും 67 പേര്‍ക്ക് ഒന്നാം റാങ്ക് കിട്ടിയതിലും അട്ടിമറിയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top