നെടുവ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

പരപ്പനങ്ങാടി : ദക്ഷിണ കേരളത്തിലെ പ്രമുഖ മൂകാംബിക ക്ഷേത്രമായ നെടുവ പിഷാരിക്കല്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി .ഏപ്രില്‍ 14 നു ശുദ്ധികലശത്തിനു ശേഷം വിഷു ദിവസമായ 15 നു ക്ഷേത്രം തന്ത്രി എളമ്പുലാക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവ വേളയില്‍ പതിവ് പൂജക്ക് പുറമെ ഹോമം ,കലശം ,ഭഗവത് സേവ ,എന്നിവയും നടക്കും .

ഇരുപതാം തിയ്യതി ആറാട്ടോടുകൂടി ഉത്സവം സമാപിക്കും .അന്ന് ആറാട്ടു സദ്യയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ വിജയകുമാര്‍ അറിയിച്ചു

Share news
error: Content is protected !!
Scroll to Top