Section

malabari-logo-mobile

നീറ്റ് കൗൺസിലിംഗ്; രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്ത് റസിഡൻറ് ഡോക്ടേഴ്സ്

HIGHLIGHTS : Neat Counseling; Resident doctors call for nationwide strike

നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതുമായി ബന്ധപ്പെട്ടും കഴിഞ്ഞദിവസം രാജ്യതലസ്ഥാനത്ത് ഉണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ച് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്ത് റസിഡൻറ് ഡോക്ടേഴ്സ്. രാജ വ്യാപകമായി ഡ്യൂട്ടി ബഹിഷ്കരിക്കാനാണ് തീരുമാനം. സമരത്തിന് ആഹ്വാനം ചെയ്ത് എഫ് എ ഐ എം എ നാളെ മുതൽ ഡോക്ടർമാർ ഡ്യൂട്ടി ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന ഐ ടി ഓ സംഘർഷത്തിൽ ഡോക്ടർമാർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, പോലീസിനെ തടയൽ അടക്കം വകുപ്പ് ചുമത്തിയാണ് കേസ്.

sameeksha-malabarinews

എയിംസിലെ ഡോക്ടർമാരും സമരത്തിൻറെ ഭാഗമാകും. 24 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാളെമുതൽ എയിംസിൽ അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്കരിക്കുമെന്ന് എയിംസിലെ റസിഡൻറ് ഡോക്ടർമാരും അറിയിച്ചു.

സമരത്തിന് പിന്തുണ അറിയിച്ച് വിവിധ സംസ്ഥാനങ്ങളിലെ റസിഡണ്ട് ഡോക്ടർമാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഒ ബി സി സംവരണത്തിൽ കേന്ദ്രസർക്കാർ നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് സുപ്രീംകോടതി ഈ വർഷത്തെ നീറ്റ് ഫലം സ്റ്റേ ചെയ്തിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!