Section

malabari-logo-mobile

ലൈഫ് മിഷനിൽ ഭൂമി സംഭാവന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന്

HIGHLIGHTS : State level inauguration of Land Donation Campaign at Life Mission on 30th

2021-22 സാമ്പത്തികവർഷം മുതൽ മൂന്ന് വർഷം 2.5 ലക്ഷം ഭൂരഹിതർക്ക് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ നടത്തുന്ന ക്യാമ്പയിന്റെ  സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ എറണാകുളം ടൗൺഹാളിൽ 30ന് വൈകിട്ട് 5ന് നിർവഹിക്കും.

ഭൂരഹിതർക്ക് സ്ഥലം വാങ്ങുന്നതിന് 1,000 കുടുംബങ്ങൾക്കായി 25 കോടി രൂപ ധനസഹായമായി നൽകാമെന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിന് സർക്കാരിന്റെ അംഗീകാരം  ലഭിച്ചിട്ടുണ്ട്.  ഇത് ഒപ്പുവെച്ച് കൈമാറുന്ന ചടങ്ങും ഇതിനൊപ്പം നടക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!