മക്കളുമൊത്ത് ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം നടത്തി നയന്‍താര;ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം അരങ്ങേറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നുത്. മക്കളായ ഉയിര്‍ രുദ്രോണില്‍ എന്‍ ശിവ, ഉലക് ദൈവഗ് എന്‍ ശിവ എന്നിവരെ എടുത്തുകൊണ്ടുള്ള മാസ് എന്‍ട്രി വീഡിയോയ പോസ്റ്റ് ചെയ്താണ് നയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. മക്കളുടെ മുഖം വ്യക്തമാക്കുന്ന ആദ്യ പോസ്റ്റുകൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

ജയിലര്‍ ബിജിഎമ്മിന്റെ അകമ്പടിയോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ട്കഴിഞ്ഞിരിക്കുന്നത്. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറില്‍ തന്നെ 300k ഫോളോവേഴ്‌സാണ് താരത്തിന് കിട്ടിയിരിക്കുന്നത്.

നേരത്തെ ഭര്‍ത്താവും സംവിധായകനുമായ വിഗ്നേഷ് ശിവന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരത്തിന്റെ ഏറെ വിശേഷങ്ങളും ആരാധകര്‍ അറിഞ്ഞിരുന്നത്.

ജവാനാണ് നയന്‍ താരയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.ഷാരൂഖ് ഖാന്‍ നായകനാകുന്ന ഈ ചിത്രം നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top