രാജ്യത്ത് ദേശീയ പണിമുടക്ക് ആരംഭിച്ചു; കേരളത്തില്‍ ഹര്‍ത്താലിന് സമാനം

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു.

ഞായറാഴ്ച അര്‍ദ്ധരാത്രിമുതലാണ് സമരം ആരംഭിച്ചത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളിസംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷകസംഘടനകള്‍ ഗ്രാമീണ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലിന് സമാനമാണ്. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് റോഡിലുള്ളത്. കടകള്‍ അടഞ്ഞുകിടക്കുകയാണ്.

പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്,കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top