മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി നിമിഷ സജയന്‍, വിനയ് ഫോര്‍ട്ടിനും മഞ്ജുപിള്ളക്കും പുരസ്‌കാരം

റിപ്പോര്‍ട്ടര്‍ ടിവി ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടനായി ഇന്ദ്രന്‍സിനെയും നടിയായി നിമിഷ സജയന്‍ തെരഞ്ഞെടുത്തു. മ
മികച്ച സിനിമ റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ് . വിനയ് ഫോര്‍ട്ടിനെ മികച്ച സഹനടനായും മഞ്ജു പിള്ള സഹനടിയായും തെരഞ്ഞെടുത്തു. മിന്നല്‍ മുരളി എന്ന സിനിമ സംവിധാനം ചെയ്ത ബേസില്‍ ജോസഫാണ് മികച്ച സംവിധായകന്‍.

ഹോം എന്ന ചിത്രത്തിലെ ഒലിവര്‍ട്വിസ്റ്റ് എന്ന കഥാപാത്രമാണ് ഇന്ദ്രന്‍സിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, മാലിക്, നായാട്ട് എന്നീ സിനിമകളിലെ അഭിനയമാണ് നിമിഷാ സജയനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മഞ്ജു പിള്ളക്ക് ഹോമിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ചപ്പോള്‍ മാലിക്, കനകം കാമിനി കലഹം, ചുരുളി എന്നീ സിനിമകളിലെ വേറിട്ട അഭിനയം വിനയ് ഫോര്‍ട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കി.

മികച്ച ഗായികയ്ക്കുള്ള പുരസ്‌ക്കാരം മാലിക് എന്ന സിനിമയിലെ തീരമേ തീരമേ എന്ന ഗാനം ആലപിച്ച കെഎസ് ചിത്ര സ്വന്തമാക്കി. വെള്ളം എന്ന സിനിമയിലെ ആകാശമായവളേ.. എന്ന ഗാനം ആലപിച്ച ശഹബാസ് അമനാണ് മികച്ച ഗായകന്‍. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌ക്കാരം കുറുപ്പ്, മാലിക്ക്, മിന്നല്‍ മുരളി എന്നീ സിനിമകള്‍ക്ക് സുഷിന്‍ ശ്യാം സ്വന്തമാക്കി.ഹോം എന്ന സിനിമയുടെ തിരക്കഥയൊരുക്കിയ റോജിന്‍ തോമസാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം
ഡിനീഷ് പി മികച്ച പുതുമുഖ നടന്‍(നായട്ട്), ഫെമിനാ ജോര്‍ജ് മികച്ച പുതുമുഖ നടി( മിന്നല്‍ മുരളി.

 

 

 

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top