Section

malabari-logo-mobile

സാധാരണക്കാര്‍ക്ക്‌ ഗുണം ചെയ്യുന്ന കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകണം: കാലിക്കറ്റ്‌ വി.സി.

HIGHLIGHTS : തേഞ്ഞിപ്പലം: സാധാരണക്കാര്‍ക്ക്‌ കൂടുതല്‍ ഗുണപ്രദമാകുന്ന കണ്ടുപിടുത്തങ്ങളാണ്‌ ഉണ്ടാകേണ്ടതെന്ന്‌ കാലിക്കറ്റ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. കെ. മു...

NATIONAL-SEMINAR-at-calicutതേഞ്ഞിപ്പലം: സാധാരണക്കാര്‍ക്ക്‌ കൂടുതല്‍ ഗുണപ്രദമാകുന്ന കണ്ടുപിടുത്തങ്ങളാണ്‌ ഉണ്ടാകേണ്ടതെന്ന്‌ കാലിക്കറ്റ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു. സര്‍വകലാശാല ലൈഫ്‌ സയന്‍സ്‌ പഠനവിഭാഗം ശാസ്‌ത്രാവബോധത്തെക്കുറിച്ച്‌ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്‌ത്രാവബോധം മനുഷ്യര്‍ക്ക്‌ ദിശാബോധം നല്‍കും. മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‌ പിന്നില്‍ വ്യക്തമായ വ്യാപാര താല്‍ത്‌പര്യങ്ങളാണെന്നും വി.സി. പറഞ്ഞു. ഇതിനെതിരെ ശാസ്‌ത്ര സമൂഹം ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണം.

സെമിനാറില്‍ ഡോ. ഇ. ശ്രീകുമാര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം ഡോ. ഫാത്തിമത്ത്‌ സുഹ്‌റ, ഡോ. പി.ടി. രാമചന്ദ്രന്‍, ഡോ. ജോര്‍ജ്ജ്‌ തോമസ്‌, ഡോ. വെങ്കിടേഷ്‌, ഡോ. വൈശാഖന്‍ തമ്പി, ഡോ.ബി.എസ്‌ ഹരികുമാരന്‍ തമ്പി എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!