ചാലിയം: ഉത്തര്‍ പ്രദേശില്‍ നടക്കുന്ന 45-ാമത് ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ കേരള വനിതാ ടീമിനെ ചാലിയം സ്വദേശിനി സി.പി.സുനീറ സിറാജ് നയിക്കും. ജൂണ്‍ ഒന്നു മുതല്‍ നാലു വരെ മധുരയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിനായി കേരള ടീം ഇന്നു യാത്രതിരിക്കും.
വനിതകളുടെ 65 കി.ഗ്രാം സീനിയര്‍ വിഭാഗത്തിലാണ് സുനീറാ സിറാജ് മത്സരിക്കുന്നത്. സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ മലപ്പുറത്തിനു വേണ്ടി ജെഴ്സി അണിഞ്ഞ സുനീറാ സിറാജ് ജില്ലാ തലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ചാംപ്യന്‍ ഓഫ് ചാംപ്യനാണ്. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന തലത്തില്‍ സുനീറ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയിരുന്നു.
സംസ്ഥാന തല മല്‍സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി ദേശീയ ചാംപ്യന്‍ഷിപ്പുകളിലേക്ക് യോഗ്യത നേടിയിരുന്നെങ്കിലും സാമ്പത്തിക പരാധീനത മൂലം പല മല്‍സരങ്ങളിലും പങ്കെടുക്കാനായിട്ടില്ല.
ഭര്‍ത്താവും പഞ്ചഗുസ്തി ദേശീയ ചാംപ്യനുമായ ചേക്കാമിന്റെ പുരക്കല്‍ സിറാജാണ് പരിശീലകന്‍. മകന്‍ മുഹമ്മദ് ഷാഹിലും പഞ്ചുഗുസ്തിയില്‍ ജില്ലാ തല മല്‍സരത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചാലിയം സ്വദേശിയായ ടി.കെ മൊയ്തീന്‍ കോയ-ഹൈറുന്നിസ ദമ്പതികളുടെ മകളാണ് സുനീറ.
പുരുഷവിഭാഗത്തെ മുന്‍ ദേശീയ ചാമ്പ്യന്‍ എം.എ.ദില്‍ഷാദാണ് നയിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി പുരുഷവിഭാഗത്തിലും 10 വര്‍ഷമായി വനിതാ വിഭാഗത്തിലും കേരളമാണ് ചാമ്പ്യന്മാര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




