ദേശീയപാതയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു

വളാഞ്ചേരി:ദേശീയപാതയില്‍ വളാഞ്ചേരിക്ക് സമീപം പാണ്ടികശാലയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടു പേര്‍ മരിച്ചു. കര്‍ണാടക ഹിനിയൂര്‍ സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ പാണ്ഡുരംഗ(34), പ്രഭാകര്‍(50) എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന 6 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ 2 പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെടെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. കാറിനെ ഇടിച്ചശേഷം ഏറെദൂരം നിരക്കിക്കൊണ്ടുപോയാണ് ലോറി നിന്നത്.

Share news
error: Content is protected !!
Scroll to Top